GHEE വീട്ടിൽ ഉണ്ടാക്കിയ നെയ്യ് നമ്മുടെ ഹെൽത്തിനു വളരെ നല്ലതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ തല്ലാൻ വരുമോ ? എന്നാൽ അതൊരു സത്യം മാത്രം. രാവിലെ എഴെന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. അതാണ് നിങ്ങളുടെ ഗട്ട് (ഇന്റസ്റ്റൈൻ ആൻഡ് സ്റ്റൊമക്ക്) ഹെൽത് ഇമ്പ്രൂവ് ചെയ്യാനുള്ള ഏറ്റവും ബെസ്ററ് വേ. കുടലിലെ ചെറിയ വൃണങ്ങൾ ഉണങ്ങാൻ ഈ ശീലം ഉപകരിക്കും . നല്ല സ്കിൻ ലഭിക്കാനും ഇത് സഹായിക്കും. ഇങ്ങനെ നെയ്യ് കഴിച്ചു അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ പ്രാതൽ കഴിക്കാൻ പാടുള്ളു. പോരാത്തതിന് , ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ബോഡി, കാർബ്സ് ഒഴിവാക്കി ഫാറ്റിൽ നിന്നും എനർജി റിലീസ് ചെയ്യാൻ ആരംഭിക്കുമത്രേ. മെറ്റബോളിസം ആ മോഡിൽ വരും. അങ്ങനെ നിങ്ങൾക്ക് കാർബ്സും കഴിക്കാം. അതുപോലെ തന്നെ, കുക്ക് ചെയ്യാനും നെയ്യ് ഹെൽത്തി ആണ്. സ്മോക്ക് പോയിന്റ് ഹൈ ആയതുകൊണ്ട് മറ്റു സസ്യ എണ്ണകളേക്കാൾ മെച്ചം. ആനിമൽ ഡിറൈവ്ഡ് ആയതുകൊണ്ട് കൊളെസ്റ്ററോൾ വരും എന്നും പറഞ്ഞു നെയ്യ് കഴിക്കാതിരിക്കണ്ടാ. ലിറ്റർ കണക്കിന് നെയ്യൊന്നും ഞാനോ നിങ്ങളോ കഴിക്കലില്ലല്ലോ...
Posts
Showing posts from October, 2017