GHEE

വീട്ടിൽ ഉണ്ടാക്കിയ നെയ്യ് നമ്മുടെ ഹെൽത്തിനു വളരെ നല്ലതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ തല്ലാൻ വരുമോ ? എന്നാൽ അതൊരു സത്യം മാത്രം.

രാവിലെ എഴെന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്.  അതാണ്  നിങ്ങളുടെ ഗട്ട് (ഇന്റസ്റ്റൈൻ ആൻഡ് സ്റ്റൊമക്ക്) ഹെൽത്  ഇമ്പ്രൂവ് ചെയ്യാനുള്ള ഏറ്റവും ബെസ്ററ് വേ. കുടലിലെ ചെറിയ വൃണങ്ങൾ ഉണങ്ങാൻ ഈ ശീലം ഉപകരിക്കും . നല്ല സ്കിൻ ലഭിക്കാനും ഇത് സഹായിക്കും.

ഇങ്ങനെ നെയ്യ് കഴിച്ചു അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ പ്രാതൽ കഴിക്കാൻ പാടുള്ളു.

പോരാത്തതിന് , ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ബോഡി, കാർബ്സ് ഒഴിവാക്കി ഫാറ്റിൽ നിന്നും എനർജി റിലീസ് ചെയ്യാൻ ആരംഭിക്കുമത്രേ.  മെറ്റബോളിസം ആ മോഡിൽ വരും.  അങ്ങനെ നിങ്ങൾക്ക് കാർബ്സും കഴിക്കാം.

അതുപോലെ തന്നെ, കുക്ക് ചെയ്യാനും നെയ്യ് ഹെൽത്തി ആണ്.  സ്മോക്ക് പോയിന്റ് ഹൈ ആയതുകൊണ്ട് മറ്റു സസ്യ എണ്ണകളേക്കാൾ മെച്ചം.


ആനിമൽ ഡിറൈവ്ഡ് ആയതുകൊണ്ട്  കൊളെസ്റ്ററോൾ വരും എന്നും പറഞ്ഞു നെയ്യ് കഴിക്കാതിരിക്കണ്ടാ.  ലിറ്റർ കണക്കിന് നെയ്യൊന്നും ഞാനോ നിങ്ങളോ കഴിക്കലില്ലല്ലോ.  മറ്റേതു എണ്ണ ഉപയോഗിച്ചാലും വരുന്നത്ര കുഴപ്പങ്ങൾ നെയ്യ് ഉപയോഗിച്ചാലും വരുള്ളൂ.

അല്ലേലും ഈ കൊളെസ്റ്ററോളിനെ കുറിച്ചുള്ള കൺസെപ്റ്റ് മൊത്തം മാറിയില്ലേ?  എന്താരുന്നു മുട്ടയും മഞ്ഞയും ഒക്കെ കഴിക്കരുതെന്നും പറഞ്ഞു. ഇപ്പോ, എല്ലാം മാറി മറിഞ്ഞില്ലേ ?

എന്തായാലും ഡയറ്റ് കാർ ഇത് കേറിപ്പിടിച്ചു കഴിഞ്ഞു. മാർക്കറ്റിലെ  ഏറ്റവും പുതിയ ട്രെൻഡ് ആണ് ബുള്ളെറ്റ്പ്രൂഫ് കോഫി.

നമ്മുടെ കട്ടൻ കാപ്പിയിൽ  (ഷുഗർ ഇടാതെ) നെയ്യ്/ബട്ടർ പിന്നെ കൂടെ വെർജിൻ കോക്കനട് ഓയിലും മറ്റു ഓയിലുകളും ചേർത്ത് ഉണ്ടാക്കുന്ന സാധനം. ഈ സാധനം ബ്രേക്  ഫാസ്റ്റിനടിച്ചാൽ  പിന്നെ കാർബ്സ് കഴിക്കണ്ട ആവശ്യം ഇല്ലെന്നും അതുകൊണ്ടു തടി കുറയുമെന്നും.

എന്തായാലും ഈ സാധനം പണ്ടേ നമ്മുടെയൊക്കെ വീടുകളിൽ ഇല്ലാരുന്നോ? ഞാൻ എന്തായാലും കട്ടൻ കാപ്പിയിൽ നെയ്യൊഴിച്ചു കഴിച്ചിട്ടുണ്ട്.  അത് തന്നെയല്ലേ ഒരർത്ഥത്തിൽ ഈ ബുള്ളെറ്റ്പ്രൂഫ് കോഫി?

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചായമാത്രം കഴിക്കുന്നവരെ കൂടെ പരിഗണിക്കണ്ടേ?

മാർഗമുണ്ട്.  അതിനുള്ള ആൻസർ ആണ് ടിബറ്റൻ ടീ അല്ലെങ്കിൽ ബട്ടർ ടീ. ടീ ലീവ്സ് തിളപ്പിച്ച് വെള്ളവും ചേർത്ത് അതിൽ യാക് ബട്ടറും ഉപ്പും ചേർത്ത് അടിച്ചാൽ ബട്ടർ ടീ റെഡി.  ഇതൊരു ഹൈ കലോറി ഡ്രിങ്ക് ആണ്.

ടിപ്സ് : വീട്ടിൽ നെയ്യുരുക്കുമ്പോൾ വാങ്ങുന്നതിനു തൊട്ടു മുൻപ് അല്പം ഉലുവ വറുത്തു പൊടിച്ചു ചേർത്താൽ നല്ല മണവും ഗോൾഡൻ കളറും കിട്ടും.

Comments

Popular posts from this blog