എന്നിലെ പ്രണയം
എന്നിലെ പ്രണയം
മുഖ പുസ്തകത്തിലെ ഒരു സൗഹൃദ കൂട്ടായ്മയിലാണ് ആദ്യമായി അവൻ അവളെ കാണുന്നത് ..,
ഇടുന്ന പോസ്റ്റുകൾക്ക് പരസ്പരം പോരടിച്ചും ചളി വാരിയെറിഞ്ഞും അവർ ഏറെ ദൂരം സഞ്ചരിച്ചു .,
സൗഹൃദം എന്നതിനപ്പുറത്തേക് അവരുടെ ബന്ധം വളർന്നു .,
അല്ലേൽ അവന്റെ മോഹങ്ങൾ വളർന്നു ., അവളുടെ ടാഗ് ലൈനുകൾക്കു മാത്രമായി അവൻ കാത്തു നിന്നു .,
പല പ്രണയ പോസ്റ്റുകളും അവൻ അവളെ ടാഗ് ചെയ്തു ., അവളും അത് ആസ്വദിക്കുന്നുണ്ടെന്ന സത്യം അവൻ തിരിച്ചറിഞ്ഞു ..,
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും
പരസ്പരം ശബ്ദങ്ങളിലൂടെ അവൻ അവളിലേക് കൂടുതൽ അടുത്തു .,
അലക്ഷ്യമായി സഞ്ചരിച്ചിരുന്ന അവന്റെ മനസ്സിൽ അവളെന്ന മോഹം അലയടിച്ചു ..,
അവൻ തന്റെ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അവളുടെ മുന്നിൽ തുറന്നു .,
എന്തു മറുപടി എഴുതണമെന്നറിയാതെ അവൾ പകച്ചു .,
അവൻ അവളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവളിൽ വ്യക്തമായ ഒരു മറുപടി ലഭിക്കാത്തതിലുള്ള പരിഭവം അവൾക്കു മുന്നിൽ നിരത്തി ..,
അവനെ ഒഴിവാക്കാൻ എന്നപോലെ അവൾ അവനോട് പറഞ്ഞു ഞാൻ സുന്ദരിയൊന്നുമല്ല .,
അവൻ പറഞ്ഞു നിന്റെ മുഖത്തിന്റെ സൗന്ദര്യമല്ല നിന്റെ വിശാലമായ മനസ്സിന്റെ മൊഞ്ചാണ് ഞാൻ കണ്ടെത് അത് കൊണ്ട് എനിക്ക് ഇതൊരു തടസമല്ല ..,
അവൾ ആകെ ആശയ കുഴപ്പത്തിലായി ..!
ഒരു വശത്തു അവനെ പിന്തിരിപ്പിക്കണം എന്ന ചിന്തയും,
മറു വശത്തു താൻ അവന്റെ നിഷ്‌കളങ്ക പ്രണയത്തിൽ വീണു പോകുമെന്ന ഭയവും അവളെ വേട്ടയാടി .,
അവൾ അവനോട് ചോദിച്ചു " എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടെങ്കിലോ ..? "
അവൻ പറഞ്ഞു " എങ്കിലും എന്നിലെ പ്രണയത്തിനു മരണമില്ല "
അവൾ വീണ്ടും " ഞാൻ ഒരു വിവാഹ മോചിതയാണ് എനിക്ക് കുഞ്ഞുങ്ങളുമുണ്ട് "
എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന അവൻ പറഞ്ഞു " ജന്മം കൊണ്ട് മാത്രമല്ല .., കർമം കൊണ്ടും അച്ഛനാവാമല്ലോ "
എന്നെ പിന്തിരിപ്പിക്കാൻ ശ്രമിക്കരുത് .., ഞാൻ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നു "
പിന്നീട് അവളിൽ നിന്നും ചോദ്യങ്ങൾ ഉയർന്നില്ല .. മറുപടി വന്നില്ല ..!
സമയം ഇരുട്ടി ..,
കിടക്കുന്ന നേരം അവന്റെ ഉള്ളിൽ അവൾ മാത്രമായിരുന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ആ മുഖം മായാ വർണനകളിൽ ചാലിച്ച് അവൻ കിടന്നു ..,
അവന്റെ ഉള്ളിൽ സംശയങ്ങളുടെ ധ്വനികൾ മുഴങ്ങി
അവൾ അവളുടെ ജീവിതത്തിന്റെ പച്ചയായ സത്യം വിളിച്ചോതിയതാണോ ..?
അതോ നൈസ് ആയിട്ടു ഒഴിവാക്കിയതാണോ..?
അവൻ സ്വയം മൊഴിഞ്ഞു
" ഞാൻ സ്നേഹിച്ചതും സ്വന്തമാക്കാൻ ആഗ്രഹിച്ചതും അവളെയാണ് ..,
അതിന്റെ മുന്നിലുള്ള ഏത് പ്രതിസന്ധികളും നേരിടാൻ ഞാൻ ഒരുക്കവുമാണ് .."
"അതെല്ലാ ഇനി അവളെന്നെ തേച്ചതാണേലും ശരി എന്റെ മനസ്സാക്ഷിയുടെ കോടതിയിൽ ഞാനാണ് ശരി കാരണം എന്റെ സ്നേഹം പവിത്രമാണെന്ന ഉത്തമ ബോധത്തോടെ അവൻ നാളെയുടെ പൊൻപുലരി സ്വപ്‌നം കണ്ടു നിദ്രയിലേക്കൊഴുകി..!
Comments