നിശബ്ദ പ്രണയം- malayalam love messages

നിശബ്ദ പ്രണയം  

വിജനവഴികളിൽ പ്രണയത്തിന്റെ തീക്കാറ്റ് വീശുമ്പോൾ
എന്നിലേക്ക് നിന്നെ ചേർത്തുപിടിച്ചു ഞാൻ.
കടലോളം നിശബ്ദത
മഴയായി പൊഴിയട്ടെയെന്ന പ്രാര്ത്ഥനയോടെ,
നാം തളരുകയായിരുന്നു....
നിന്റെ കൈ വിരലുകൾ
പരതിനടന്ന അഭയത്തിന്റെ തുരുത്തുകളിലും
നമ്മൾ മാത്രമായിരുന്നു....തനിച്ചായിരുന്നു....
ഉയിരുകൾ തിരികേ കിട്ടുമ്പോൾ,
ഞാൻ നിനക്കുമാത്രമുള്ളതെന്നു മൊഴിഞ്ഞത്
നീയായിരുന്നുവോ....
അതോ, ഞാനോ....!!

Comments

Popular posts from this blog