GHEE വീട്ടിൽ ഉണ്ടാക്കിയ നെയ്യ് നമ്മുടെ ഹെൽത്തിനു വളരെ നല്ലതാണ് എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ തല്ലാൻ വരുമോ ? എന്നാൽ അതൊരു സത്യം മാത്രം. രാവിലെ എഴെന്നേൽക്കുമ്പോൾ തന്നെ വെറും വയറ്റിൽ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. അതാണ് നിങ്ങളുടെ ഗട്ട് (ഇന്റസ്റ്റൈൻ ആൻഡ് സ്റ്റൊമക്ക്) ഹെൽത് ഇമ്പ്രൂവ് ചെയ്യാനുള്ള ഏറ്റവും ബെസ്ററ് വേ. കുടലിലെ ചെറിയ വൃണങ്ങൾ ഉണങ്ങാൻ ഈ ശീലം ഉപകരിക്കും . നല്ല സ്കിൻ ലഭിക്കാനും ഇത് സഹായിക്കും. ഇങ്ങനെ നെയ്യ് കഴിച്ചു അരമണിക്കൂറെങ്കിലും കഴിഞ്ഞിട്ടേ പ്രാതൽ കഴിക്കാൻ പാടുള്ളു. പോരാത്തതിന് , ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ ബോഡി, കാർബ്സ് ഒഴിവാക്കി ഫാറ്റിൽ നിന്നും എനർജി റിലീസ് ചെയ്യാൻ ആരംഭിക്കുമത്രേ. മെറ്റബോളിസം ആ മോഡിൽ വരും. അങ്ങനെ നിങ്ങൾക്ക് കാർബ്സും കഴിക്കാം. അതുപോലെ തന്നെ, കുക്ക് ചെയ്യാനും നെയ്യ് ഹെൽത്തി ആണ്. സ്മോക്ക് പോയിന്റ് ഹൈ ആയതുകൊണ്ട് മറ്റു സസ്യ എണ്ണകളേക്കാൾ മെച്ചം. ആനിമൽ ഡിറൈവ്ഡ് ആയതുകൊണ്ട് കൊളെസ്റ്ററോൾ വരും എന്നും പറഞ്ഞു നെയ്യ് കഴിക്കാതിരിക്കണ്ടാ. ലിറ്റർ കണക്കിന് നെയ്യൊന്നും ഞാനോ നിങ്ങളോ കഴിക്കലില്ലല്ലോ...
Posts
Showing posts from 2017
നിശബ്ദ പ്രണയം- malayalam love messages
- Get link
- X
- Other Apps
നിശബ്ദ പ്രണയം വിജനവഴികളിൽ പ്രണയത്തിന്റെ തീക്കാറ്റ് വീശുമ്പോൾ എന്നിലേക്ക് നിന്നെ ചേർത്തുപിടിച്ചു ഞാൻ. കടലോളം നിശബ്ദത മഴയായി പൊഴിയട്ടെയെന്ന പ്രാര്ത്ഥനയോടെ, നാം തളരുകയായിരുന്നു.... നിന്റെ കൈ വിരലുകൾ പരതിനടന്ന അഭയത്തിന്റെ തുരുത്തുകളിലും നമ്മൾ മാത്രമായിരുന്നു....തനിച്ചായിരുന്നു.... ഉയിരുകൾ തിരികേ കിട്ടുമ്പോൾ, ഞാൻ നിനക്കുമാത്രമുള്ളതെന്നു മൊഴിഞ്ഞത് നീയായിരുന്നുവോ.... അതോ, ഞാനോ....!!
എന്നിലെ പ്രണയം
- Get link
- X
- Other Apps
എന്നിലെ പ്രണയം മുഖ പുസ്തകത്തിലെ ഒരു സൗഹൃദ കൂട്ടായ്മയിലാണ് ആദ്യമായി അവൻ അവളെ കാണുന്നത് .., ഇടുന്ന പോസ്റ്റുകൾക്ക് പരസ്പരം പോരടിച്ചും ചളി വാരിയെറിഞ്ഞും അവർ ഏറെ ദൂരം സഞ്ചരിച്ചു ., സൗഹൃദം എന്നതിനപ്പുറത്തേക് അവരുടെ ബന്ധം വളർന്നു ., അല്ലേൽ അവന്റെ മോഹങ്ങൾ വളർന്നു ., അവളുടെ ടാഗ് ലൈനുകൾക്കു മാത്രമായി അവൻ കാത്തു നിന്നു ., പല പ്രണയ പോസ്റ്റുകളും അവൻ അവളെ ടാഗ് ചെയ്തു ., അവളും അത് ആസ്വദിക്കുന്നുണ്ടെന്ന സത്യം അവൻ തിരിച്ചറിഞ്ഞു .., ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും പരസ്പരം ശബ്ദങ്ങളിലൂടെ അവൻ അവളിലേക് കൂടുതൽ അടുത്തു ., അലക്ഷ്യമായി സഞ്ചരിച്ചിരുന്ന അവന്റെ മനസ്സിൽ അവളെന്ന മോഹം അലയടിച്ചു .., അവൻ തന്റെ സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അവളുടെ മുന്നിൽ തുറന്നു ., എന്തു മറുപടി എഴുതണമെന്നറിയാതെ അവൾ പകച്ചു ., അവൻ അവളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവളിൽ വ്യക്തമായ ഒരു മറുപടി ലഭിക്കാത്തതിലുള്ള പരിഭവം അവൾക്കു മുന്നിൽ നിരത്തി .., അവനെ ഒഴിവാക്കാൻ എന്നപോലെ അവൾ അവനോട് പറഞ്ഞു ഞാൻ സുന്ദരിയൊ...